കൊച്ചി: അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നഴ്‌സമാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറല്‍ മോണ്‍. ആന്റോ ചേരാംതുരുത്തിയുടെ നേതൃത്വത്തില്‍ യുഎന്‍എ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതുവരെ ഒരു നിശ്ചിത തുക നല്‍കാമെന്ന മാനേജ്‌മെന്റ് തീരുമാനം നഴ്‌സുമാര്‍ അംഗീകരിക്കുകയായിരുന്നു. ചര്‍ച്ച വിജയിച്ചതോടെ നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാനും ധാരണയായി.
അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഐക്കോ കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍, അഡ്വ. ജോയിസ്, ലിറ്റില്‍ ഫ്‌ളവര്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ജോയിന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പെന്തേമ്പിള്ളി, യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ, നാഴ്സുമാരുടെ പ്രതിനിധികളായ സിബി മോള്‍, മോന്‍സി ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം, സേവന വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സമരം ആരംഭിച്ചത്.