സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു: 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു: 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ് മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്. സംസ്ഥാനത്തെ ശരാശരി പകല്‍ അന്തരീക്ഷതാപനില 37 ഡിഗ്രി സെല്‍ഷ്യസും കടന്നു.

കത്തുന്ന ചൂടിന് അല്‍പം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.