കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിന്‍തറയില്‍ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാതപമേറ്റാണ് മരണമെന്ന് സംശയം.
ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോയ ബേബിയെ പതിനൊന്ന് മണി ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഖത്ത് പൊള്ളലേറ്റ പാടുണ്ട്. ഇതേ തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സൂര്യാതപമേറ്റതാണോ മരണ കാരണം എന്ന് വ്യക്തമാകൂ.