കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ട് പേര്‍ക്ക് പാമ്പ് കടയേറ്റു. കോഴിക്കോട് താമരശേരിയിലും ഉള്ള്യേരിയിലുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. താമരശേരി ചെമ്പ്ര പുലിയാറക്കുന്ന് ശില്‍പയ്(20)ക്കാണ് പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോള്‍ വാട്ടര്‍ ടാങ്കിന് സമീപം വെച്ചായിരുന്നു കടിയേറ്റത്. ശനിയാഴ്ച രാത്രി 7:30 ഓടെയായിരുന്നു സംഭവം.
താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ശില്‍പയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഉള്ള്യേരിയില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവാവിനാണ് പാമ്പ് കടിയേറ്റത്. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷി(42)നെയാണ് വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.