കൊച്ചി: അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കട്ടപ്പന അനിവേലില്‍ വീട്ടില്‍ ജയകുമാര്‍ ആണ് മരിച്ചത്.
കുടുംബത്തോടപ്പം അയര്‍ലന്‍ഡിലായിരുന്നു ജയകുമാര്‍. അയര്‍ലന്‍ഡില്‍ നിന്ന് പുറപ്പെട്ട് മുംബൈ വിമാനതാവളത്തിലിറങ്ങി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ജയകുമാര്‍ ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.