മാനന്തവാടി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ (എഫ്.സി.സി) മാനന്തവാടി സെന്റ് മേരിസ് പ്രൊവിൻസ് അംഗം സിസ്റ്റർ സ്നേഹ (53) അന്തരിച്ചു. ദീപ്തിഭവൻ പ്രൊവിൻഷ്യൽ ഹൗസ് ഭവനാംഗമായ സിസ്റ്റർ തിങ്കളാഴ്ച പുലർച്ചെ 5.17 നാണ് അന്തരിച്ചത്. തലശേരി അതിരൂപതയിലെ കരിക്കോട്ടക്കരി ഇടവക കുടുക്കാംതടത്തിൽ പരേതരായ ചാക്കോ-മേരി ദമ്പതികളുടെ നാല് മക്കളിൽ ഇളയവളാണ് സിസ്റ്റർ.
സഹോദരങ്ങൾ: അപ്പച്ചൻ, ലീലാമ്മ, ഗ്രേസി. വിസിറ്റേഷൻ എഫ്.സി കോൺവെന്റ് കരിമ്പിൽ സുപ്പീരിയറായും പൂളപ്പാടം, മുട്ടിയേൽ, പാതിരിപ്പാടം, പുതുശേരി, ദീപ്തി ഭവൻ, പാലേമാട്, ആലുവ ജനറലേറ്റ്, ബെക്കി, കൽപ്പറ്റ ഓൾഡ് ഏജ് ഹോം, ആനവട്ടി, കുറുമ്പാല, കല്ലോടി എന്നീ ഭവനങ്ങളിലായി വിവിധ മേഖലകളിൽ സിസ്റ്റർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൃതസംസ്കാര കർമ്മങ്ങൾ ചൊവ്വാഴ്ച രാവിലെ 11.30 ന് സെന്റ് ജോസഫ് കോൺവെന്റ് കല്ലോടിയിൽ നടക്കും. മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പോരുന്നേടം പിതാവ് കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.