തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മെയ് 15 ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 22 നും പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യമറിയിച്ചത്.
എസ്.എസ്.എല്‍.സി ഫല.പ്രഖ്യാപനം കഴിഞ്ഞാലുടന്‍.തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടെ അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകുടെ വിതരണവും ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് എട്ടിനും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ പത്തിനും പ്രഖ്യാപിക്കും. പരീക്ഷാ മൂല്യനിര്‍ണയത്തില്‍ രണ്ടായിരത്തിലധികം അധ്യാപകര്‍ പങ്കെടുത്തിട്ടില്ല. അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.