വിജയ പ്രതീക്ഷയില്‍ യുഡിഎഫ്; വോട്ടര്‍മാരെ കാണാന്‍ വാഹനം തയ്യാറാക്കി റോയി കെ. പൗലോസ്; പുതുപ്പള്ളിയില്‍ പ്രത്യേക കുര്‍ബാന അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

 വിജയ പ്രതീക്ഷയില്‍ യുഡിഎഫ്; വോട്ടര്‍മാരെ കാണാന്‍ വാഹനം തയ്യാറാക്കി റോയി കെ. പൗലോസ്; പുതുപ്പള്ളിയില്‍ പ്രത്യേക കുര്‍ബാന അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോയി കെ. പൗലോസിന്റെ പ്രചാരണ വാഹനമാണ് കോട്ടയം ഈരാറ്റുപേട്ടയില്‍ തയ്യാറായിരിക്കുന്നത്.

വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം ഇനിയുള്ള നാളുകളില്‍ കൂടെയുണ്ടാകുമെന്ന ഉറപ്പും നല്‍കുന്ന ഫ്‌ളക്‌സുകള്‍ പതിപ്പിച്ചാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ഫലം വന്നാലുടന്‍ മണ്ഡലത്തിലുടനീളം പര്യടനം നടത്താനാണ് തീരുമാനം.

അതേസമയം യുഡിഎഫ് നേതാക്കളുടെ വിജയത്തിനായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പുതുപ്പള്ളി പള്ളിയില്‍ പ്രത്യേക കുര്‍ബാന അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി പ്രധാനികളായ 13 നേതാക്കളുടെ വിജയത്തിനായാണ് പ്രാര്‍ത്ഥന നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റിജോ വള്ളംകുളമാണ് നേതാക്കള്‍ക്കായി പുതുപ്പള്ളിയില്‍ പ്രത്യേക കുര്‍ബാന അര്‍പ്പിച്ചത്.

തിരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംസ്ഥാനത്തുടനീളം വലിയ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.