വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചനകളില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചനകളില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങി. പോസ്റ്റല്‍ ബാലറ്റിലെ ആദ്യ സൂചനകളില്‍ നേരിയ മുന്‍തൂക്കം യുഡിഎഫിനാണ്.

കേരളത്തിനൊപ്പം ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍കൂടി ഉടന്‍ പുറത്തു വരും. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണിത്തുങ്ങിയത്.

ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് കൗണ്ടിങ് ഏജന്റ് കുഴഞ്ഞ ുവീണു. മല്ലപ്പുഴശേരി സ്വദേശി ടെറിനാണ് വീണത്. ചെന്നീര്‍ക്കരയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.