കണ്ണൂര്‍: കേരളത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പേരില്‍ വിഷ്ണുപൂജ വഴിപാട് നടത്തി പിണറായി വിജയന്റെ അനുയായി.
കണ്ണൂരില്‍ മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വിഷ്ണുപൂജ വഴിപാട് നേര്‍ന്നത്. ക്ഷേത്രത്തില്‍ സ്ഥിരമെത്തുന്ന ഒരു ഭക്തനാണ് വിഷ്ണുപൂജ വഴിപാട് നടത്തിയിരിക്കുന്നത്.
പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരില്‍ 250 രൂപയുടെ വഴിപാട് ആണ് നേര്‍ന്നത്. ഞായറാഴ്ച ആണ് രസീത് എഴുതിയതെങ്കിലും വോട്ടെണ്ണല്‍ ദിനമായ ഇന്നാണ് പൂജ നടത്തിയത്.