കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ മന്ത്രിമാരെല്ലാം പിന്നിലാണ്.
മന്ത്രിമാരായ പി. രാജീവ്, വി.എന്‍ വാസവന്‍, വീണ ജോര്‍ജ്, എം.ബി രാജേഷ്, കെ.ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍, ആര്‍. ബിന്ദു, വി. ശിവന്‍കുട്ടി തുടങ്ങിയവരെല്ലാം പിന്നിലാണ്.
ബേപ്പൂരില്‍ മുഹമ്മദ് റിയാസിന് നേരിയ മുന്‍തൂക്കമുണ്ട്. ഒല്ലൂരില്‍ മന്ത്രി കെ. രാജന്‍, ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദ്, ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുന്നിലാണ്. അതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറവൂരില്‍ പിന്നിലാണ്. യുഡിഎഫിന്റെ മറ്റ് പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്.
വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ എന്‍ഡിഎ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആദ്യ അരമണിക്കൂറിനിടെ, മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മുന്നിലെത്തിയത്.