കേരളത്തില്‍ യുഡിഎഫ് തരംഗം; ലീഡ് നിലയില്‍ 100 പിന്നിട്ടു

കേരളത്തില്‍ യുഡിഎഫ് തരംഗം; ലീഡ് നിലയില്‍ 100 പിന്നിട്ടു

കൊച്ചി: വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ ആകുമ്പോള്‍ കേരളത്തില്‍ ദൃശ്യമാകുന്നത് യുഡിഎഫ് തരംഗം.

102 മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 37 സീറ്റുകളിലേക്ക് താഴ്ന്നു. അഞ്ച് മണ്ഡലങ്ങളില്‍ ലീഡ് ചെയ്തിരുന്ന എന്‍ഡിഎ ഒന്നിലേക്ക് ചുരുങ്ങി. രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമത്ത് മാത്രമാണ് എന്‍ഡിഎ ലീഡ്.

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലാണ്. പ്രമുഖ മന്ത്രിമാരെല്ലാം പിന്നിലാണ്. സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ. രാജന്‍ എന്നിവര്‍ മാത്രമാണ് മുന്നിലുള്ളത്.

കേരള കോണ്‍ഗ്രസ് എമ്മിന് കാലിടറുമ്പോള്‍ ജോസഫ് വിഭാഗം മുന്നേറ്റം തുടരുകയാണ്. ജോസ് കെ. മാണി മത്സരിക്കുന്ന പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനാണ് മുന്നില്‍.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.