ചിറക്കടവില്‍ കോട്ടയത്തുകാരന്‍ രാജന്‍ ആന്റണി അന്തരിച്ചു

ചിറക്കടവില്‍ കോട്ടയത്തുകാരന്‍ രാജന്‍ ആന്റണി അന്തരിച്ചു

നെല്ലങ്കര: ചിറക്കടവില്‍ കോട്ടയത്തുകാരന്‍ രാജന്‍ (64) ആന്റണി അന്തരിച്ചു. തിങ്കളാഴ്ച (04-05-202) വൈകുന്നേരം 4:25 ന് ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ചൊവ്വാഴ്ച (05.05.2026) ഉച്ചക്ക് രണ്ടിന് നെല്ലങ്കരയിലെ ഭവനത്തില്‍ ആരംഭിച്ച്, നെല്ലങ്കര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വൈകുന്നേരം മൂന്നിന് ചേര്‍പ്പ് സെന്റ് ആന്റണീസ് ദേവാലയത്തില്‍ സംസ്‌കാരം നടക്കും.

ഭാര്യ: വിനീത രാജന്‍

മക്കള്‍: അമര്‍ജിത്ത്, അമൃത, അഭിഷേക്

മരുമകന്‍: ജിതിന്‍ പടിക്കല

കൊച്ചുമകന്‍: ആന്റണി

ഗാഗുല്‍ത്ത ധ്യാന കേന്ദ്രത്തിലെ വചന പ്രഘോഷകന്‍, സിഎന്‍ ഗ്ലോബല്‍ മൂവീസിന്റെ സ്വര്‍ഗം, ഷെയ്‌സണ്‍ പി. യൗസേഫ് സംവിധാനം ചെയ്ത ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ് എന്നി ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകന്‍ എന്നി നിലകളില്‍ അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.