തിരുവനന്തപുരം: ഭരണ മാറ്റം ഉറപ്പായതോടെ കിഫ്ബി സിഇഒ സ്ഥാനം രാജിവച്ച് കെ.എം എബ്രഹാം. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണിക്കാണ് താല്‍ക്കാലിക ചുമതല.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ബി. അശോക് ഐഎഎസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കിഫ്ബിയെയും കെ.എം എബ്രഹാമിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ ഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബിയില്‍ നിന്ന് വന്‍ തക കടമെടുത്തിരുന്നു.
അതിന് കൂട്ട് നില്‍ക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ മാറുന്നതിന്റെ ഭാഗമായാണ് കെ.എം എബ്രഹാം ഇപ്പോള്‍ രാജി വച്ചിരിക്കുന്നത്.