ചേര്‍ത്തല: കോടതിക്ക് സമീപമുള്ള ക്വാര്‍ട്ടേഴ്‌സില്‍വെച്ച് മജിസ്ട്രേറ്റിനെ പാമ്പുകടിച്ചു. ചേര്‍ത്തല മുന്‍സിഫ് മജിസ്ട്രേറ്റ് റോവിന്‍ റോട്രിഗ്സിനാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ ചേര്‍ത്തലയിലെ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചേര്‍ത്തല കോടതിക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്സില്‍ വെച്ച് ചൊവ്വ രാത്രിയായിരുന്നു സംഭവം. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം ഏത് പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.