ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: ഹമാസ് നേതാവിന്റെ മകന് ഗുരുതര പരിക്ക്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: ഹമാസ് നേതാവിന്റെ മകന് ഗുരുതര പരിക്ക്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കെയ്റോ: തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് സമീപം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് തലവന്റെ മകന് ഗുരുതര പരിക്ക്. ഹമാസ് അംഗങ്ങളായ അഞ്ച് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ഗാസ മുനമ്പിലെ ഇപ്പോഴത്തെ പ്രധാന നേതാവ് ഖലില്‍ അല്‍ ഹയ്യയുടെ മകന്‍ അസം അല്‍ ഹയ്യയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

പാലസ്തീന് വേണ്ടി ഇസ്രയേലുമായി ഏറെക്കാലമായി നയതന്ത്ര ചര്‍ച്ച നടത്തുന്ന ഖലില്‍ അല്‍ ഹയ്യയുടെ മൂന്ന് മക്കളെ ഇസ്രയേല്‍ നേരത്തേ വധിച്ചിരുന്നു. 2008 ലും 2014 ലും ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ദോഹയില്‍ വച്ച് ഹമാസിന്റെ നേതാക്കളെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കം തടയുന്നതിനിടെയാണ് മൂന്നാമത്തെ മകനെ വധിച്ചത്.

ഹമാസ് തന്നെയാണ് ഏറ്റവും ഒടുവിലത്തെ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്. അതേസമയം ഇസ്രയേല്‍ സൈന്യം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.