തൊടുപുഴ: കാനഡയിലെ കാല്‍ഗറിയിലെ പ്രമുഖ റിയല്‍റ്ററും തൊടുപുഴ പൂവത്തുങ്കല്‍ കുടുംബാംഗവുമായ ജിജോ ജോര്‍ജ് വര്‍ഗീസ് (45) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ: സിമി റോയ് ചെമ്പരത്തി.
മക്കള്‍: ജോ ജോര്‍ജ്, ജൊയാന്‍ ജോര്‍ജ്.
തൊഴില്‍ രംഗത്തും സാമൂഹിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന ജിജോയുടെ അപ്രതീക്ഷിത വിയോഗം കാനഡയിലെ മലയാളി സമൂഹത്തെയും നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ ദുഖത്തിലാഴ്ത്തി.
പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.