നിയമസഭാ സമ്മേളനം മെയ് 21 മുതല്‍; ജി. സുധാകരന്‍ പ്രോ ടേം സ്പീക്കര്‍

നിയമസഭാ സമ്മേളനം മെയ് 21 മുതല്‍; ജി. സുധാകരന്‍ പ്രോ ടേം സ്പീക്കര്‍

തിരുവനന്തപുരം: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അറിയിച്ചു.

മെയ് 21 ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്താനും പിറ്റേന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിനുമായി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭയിലെ ഏറ്റവും മുതിര്‍ന്നയാളും അമ്പലപ്പുഴ എംഎല്‍എയുമായ മുന്‍മന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കുന്നതിന് തീരുമാനമായി. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.