എന്‍.എസ്.കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചു

എന്‍.എസ്.കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചു

തിരുവനന്തപുരം: എറണാകുളം മുന്‍ കളക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ എന്‍.എസ്.കെ ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി (ഒ.എസ്.ഡി) നിയമിച്ചു.

ഇതുസംബന്ധിച്ച പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം അഡീഷണല്‍ സെക്രട്ടറി രാജേഷ് ജി.ആര്‍ ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2015 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഉമേഷിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്.

പുതിയ ചുമതലയ്ക്ക് പുറമെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി) മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും എന്‍.എസ്.കെ ഉമേഷ് വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവരെ ആ ചുമതലയിലും അദേഹം തുടരുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.