തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും എന്‍ഡിഎയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീന്‍ മത്സരിക്കും. ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബി.ബി ഗോപകുമാറാണ് എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ്.
സഭയില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിജയം ഉറപ്പാണെങ്കിലും തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്.