കേരള നിയമസഭയ്ക്ക് ഇന്ന് പുതിയ സ്പീക്കര്‍; ചരിത്രത്തിലാദ്യമായി ത്രികോണ മത്സരം

കേരള നിയമസഭയ്ക്ക് ഇന്ന് പുതിയ സ്പീക്കര്‍; ചരിത്രത്തിലാദ്യമായി ത്രികോണ മത്സരം

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. നിയമസഭാ ചരിത്രത്തില്‍ ആദ്യമായി മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഭരണപക്ഷത്ത് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ.സി മൊയ്തീനും, ബിജെപി സ്ഥാനാര്‍ത്ഥിയായി ബി.ബി ഗോപകുമാറുമാണ് മത്സര രംഗത്തുള്ളത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്പീക്കര്‍ പദവിയിലേക്ക് ബിജെപി മത്സരിക്കുന്നത്.

വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചു. അംഗങ്ങളുടെ ഇരിപ്പിടം അടിസ്ഥാനമാക്കിയുള്ള വോട്ടെടുപ്പില്‍ മുഖ്യമന്ത്രി വി.ഡി സതീശനാകും ആദ്യ വോട്ട് രേഖപ്പെടുത്തുക. ഫല പ്രഖ്യാപനത്തിന് ശേഷം പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ആനയിക്കും.

തുടര്‍ന്ന് മെയ് 23 മുതല്‍ 28 വരെ നിയമസഭ സമ്മേളിക്കില്ല. മെയ് 29 നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുക. ജൂണ്‍ ഒന്നിന് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചകള്‍ സഭയില്‍ നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.