തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ നറുക്കെടുത്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കൊല്ലം കരുനാഗപ്പള്ളിയിലെ ഏജന്റ് ഡി. അനില്‍ വിറ്റ VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.
അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം 42,87,350 ടിക്കറ്റുകളാണ് വിറ്റത്.
സമ്മാനം ലഭിച്ച ടിക്കറ്റുകള്‍
ഒന്നാം സമ്മാനം-12 കോടി
VB135452
രണ്ടാം സമ്മാനംഒരു കോടി രൂപ വീതം ആറ് സീരിയലുകള്‍ക്ക്
VA 616453
VB 327020
VC 348224
VD 252972
VE 649598
VG 367998