തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും അവയുടെ ഏകോപനത്തിനുമായി മന്ത്രിമാര്‍ക്ക് ജില്ല തിരിച്ച് ചുമതലകള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
തിരുവനന്തപുരം - സി.പി ജോണ്‍, കൊല്ലം - ഷിബു ബേബി ജോണ്‍, ആലപ്പുഴ - എം ലിജു, കോട്ടയം - മോന്‍സ് ജോസഫ്, എറണാകുളം - റോജി എം. ജോണ്‍, തൃശൂര്‍ - ഒ.ജെ ജനീഷ്, പാലക്കാട് - എന്‍ ഷംസുദ്ദീന്‍, മലപ്പുറം - പി.കെ ബഷീര്‍, വയനാട് - ടി. സിദ്ദിഖ്, കണ്ണൂര്‍ - സണ്ണി ജോസഫ്. എന്നിങ്ങനെയാണ് ചുമതലകള്‍.
മന്ത്രിമാരില്ലാത്ത കാസര്‍കോഡ് ജില്ലയുടെ ചുമതല കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമതല എ.പി അനില്‍ കുമാറിനുമാണ്. ഇടുക്കിയില്‍ അനൂപ് ജേക്കബിനും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥിനുമാണ് ചുമതല.