കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്രിക്കറ്റ് കളിച്ചു; പിഴ ചുമത്തി അധികൃതർ

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്രിക്കറ്റ് കളിച്ചു; പിഴ ചുമത്തി അധികൃതർ

ഷാർജ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ക്രിക്കറ്റ് കളിച്ച പതിമൂന്ന് അംഗസംഘത്തിന് പിഴ ചുമത്തി അധികൃത‍ർ. ഷാ‍ർജയിലെ മണല്‍ മൈതാനത്ത് അനധികൃതമായി ക്രിക്കറ്റ് കളിച്ച സംഘത്തിനാണ് പിഴ ചുമത്തിയത്.

വ്യക്തികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന പ്രത്യേക സംഘമാണ് നിയമലംഘനം കണ്ടെത്തിയതെന്ന് ഷാ‍ർജ പോലീസ് അധികൃതർ അറിയിച്ചു. ഇനിയും ഇത്തരം നിരീക്ഷണങ്ങള്‍ തുടരുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടാല്‍ തുടർ നടപടികളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

അതേസമയം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്കും പോലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. 901 എന്ന നമ്പറിലോ ഷാർജ പോലീസിന്‍റെ ഹാരിസ് ("Haris") സേവനത്തിലോ, [email protected]. എന്ന ഇ മെയിലിലൂടെയോ നിയമലംഘനങ്ങള്‍ അറിയിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.