ഡ്രൈവർ ഉറങ്ങിപ്പോയി; ബസ് അപകടത്തില്‍പെട്ട് പത്ത് പേർക്ക് പരുക്ക്

ഡ്രൈവർ ഉറങ്ങിപ്പോയി; ബസ് അപകടത്തില്‍പെട്ട് പത്ത് പേർക്ക് പരുക്ക്

ദുബായ്: ബസ് മെറ്റല്‍ ബാരിയറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേർക്ക് പരുക്കറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉമ്മുല്‍ സുഖേം റോഡില്‍ വച്ചാണ് അപകടമുണ്ടായത്. ക്ഷീണിതനായ ഡ്രൈവർ മയങ്ങിപ്പോയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാരിയറില്‍ ഇടിക്കുകയായിരുന്നു.


ഷെയ്ഖ് സയ്യീദ് റോഡില്‍ ഷെയ്ഖ് സയ്യീദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റൗണ്ട് എബൗട്ടിന് തൊട്ടടുത്ത് രാവിലെ ആറ് മണിയോടെയായിരുന്നു അപകടമെന്ന് ഗതാഗത വിഭാഗത്തിലെ മേധാവി ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അല്‍ മസൗരി പറഞ്ഞു.

ശരിയായ വിശ്രമോ, ഉറക്കമോ ഇല്ലാതെയാണ് ഡ്രൈവർ വാഹനമോടിച്ചതെന്നും അതാണ് അപകടമുണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 32 യാത്രാക്കാരാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.