സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് പേര് 'പ്രിയദർശിനി'; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് പേര് 'പ്രിയദർശിനി'; ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ 15 മുതൽ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. 'പ്രിയദർശിനി' എന്ന പേരിലാകും പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാകും സൗജന്യയാത്ര നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഒരു മാസം സർക്കാരിന് 70 കോടിയോളം ബാധ്യതയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സൗജന്യ യാത്രയെ തുടർന്ന് 750- 800 കോടിയോളം വരുമാനക്കുറവ് കെഎസ്ആർടിസിക്ക് ഉണ്ടാകും. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. 1500 കോടിയോളം രൂപ നിലവിൽ കെഎസ്ആർടിസിക്ക് ശമ്പളവും പെൻഷനുമായി നൽകുന്നുണ്ട്. ഇതിനൊപ്പമായിരിക്കും ഈ തുക കൂടി നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറ് മാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ടാംഘട്ടം ആലോചിക്കുക കെഎസ്ആർടിസിയുടെ നില മെച്ചപ്പെടുത്തിയ ശേഷമാകും. എല്ലാ മാസവും അവലോകനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.