ഫാ. എബ്രഹാം പള്ളിവാതുക്കല്‍ എസ്.ജെ അന്തരിച്ചു

ഫാ. എബ്രഹാം പള്ളിവാതുക്കല്‍ എസ്.ജെ അന്തരിച്ചു

കോഴിക്കോട്: കേരള കത്തോലിക്കാ കരിസ്മാറ്റിക് ശുശ്രൂഷകളുടെ മുന്‍ ചെയര്‍മാന്‍ ഫാ. എബ്രഹാം പള്ളിവാതുക്കല്‍ എസ്.ജെ (86) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോഴിക്കോട് മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളില്‍.

കത്തോലിക്കാ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ വളര്‍ച്ചയ്ക്കും യുവജന സുവിശേഷ വല്‍ക്കരണത്തിനുമായി ജീവിതം സമര്‍പ്പിച്ച വൈദിക ശ്രേഷ്ഠനായിരുന്നു അദേഹം. 1979 മുതല്‍ 1989 വരെ കേരള കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസിന്റെ (കെ.സി.സി.ആര്‍.എസ്) ചെയര്‍മാനായി സേവനമനുഷ്ഠിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.