കർദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

കർദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം ലിസി ആശുപത്രിയിൽ കോവിഡ് 19 പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നു. ആലഞ്ചേരിക്കൊപ്പം ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്റണി കരിയിലും പ്രതിരോധ കുത്തിവയ്പ്പെടുത്തു.

വാക്സിന്‍ നാടിന് അനുഗ്രഹമാണ്. എല്ലാവരും വാക്സിന്‍ എടുത്ത് സഹകരിക്കണമെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ആരോഗ്യമേഖലയെയും കര്‍ദ്ദിനാള്‍ പ്രശംസിച്ചു. സഭയ്ക്ക് എല്ലാ മുന്നണികളോടും തുറന്ന മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്തുണ ആവശ്യപ്പെട്ട് എല്ലാ മുന്നണികളും സഭ നേതൃത്വത്തെ സമീപിച്ചുവെന്നും നാടിന്റെ വികസനം മുന്‍നിര്‍ത്തി ചില ആവശ്യങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തെ കെസിബിസി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒരോരുത്തരുടെയും നയ പരിപാടികള്‍ അനുസരിച്ച്‌ ജനങ്ങള്‍ പ്രതികരിക്കും സഭയുടെ ആവശ്യങ്ങള്‍ മുന്നണികളെ അറിയിച്ചിട്ടുണ്ട്. അതൊക്കെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. എല്ലാ സര്‍ക്കാരുകള്‍ക്കും വീഴ്ചകളും വിജയങ്ങളും ഉണ്ടാകുമെന്നും ജനങ്ങള്‍ വിലയിരുത്തട്ടേയെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.