ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ കോവിഡ് മാർഗനിർദ്ദേശങ്ങള്‍ പാലിച്ചാവണം ദുബായ് യാത്രയെന്ന് ഓർമ്മിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.
ഡിഎച്ചഎയുടെ നിർദ്ദേശപ്രകാരം പിസിആർ ടെസ്റ്റ് റിസല്‍റ്റില്‍ ക്യൂആർ കോഡ് ഉണ്ടായിരിക്കണം. യഥാർത്ഥ റിസല്‍റ്റുമായി ബന്ധിപ്പിക്കുന്നതാവണം അത്.
അതേസമയം റിസല്‍റ്റില്‍ എപ്പോഴാണ് പിസിആർ ടെസ്റ്റ് എടുത്തത്, റിസല്‍റ്റ് ലഭിച്ചത് (സമയവും തിയതിയുമടക്കം) എന്നതടക്കമുളള വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.