മൂന്നാം സര്‍വ്വേയിലും തുടര്‍ ഭരണം; എല്‍ഡിഎഫിന് 82 സീറ്റുകളെന്ന് പ്രവചനം

മൂന്നാം സര്‍വ്വേയിലും തുടര്‍ ഭരണം;  എല്‍ഡിഎഫിന് 82 സീറ്റുകളെന്ന് പ്രവചനം

കൊച്ചി: മൂന്നാമത് സര്‍വ്വേയിലും പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം പ്രവചനം. കഴിഞ്ഞ ദിവസം നടന്ന ടൈംസ് നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയില്‍ 140 ല്‍ 82 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടു അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 56 സീറ്റുകള്‍ വരെ ലഭിക്കുമെന്നും ബിജെപി ഒന്നില്‍ത്തന്നെ ഒതുങ്ങുമെന്നും സര്‍വ്വേ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 42.3ശതമാനം പേര്‍ പിണറായി വിജയനെ പിന്തുണയ്ക്കുന്നു. അതേസമയം, 55.8ശതമാനം പേര്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. 31.9ശതമാനം പേരാണ് നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നത്. നേരത്തെ പുറത്തുവന്ന രണ്ടു സര്‍വ്വേകളും കേരളത്തില്‍ തുടര്‍ ഭരണം പ്രവചിച്ചിരുന്നു.

ഐഎഎന്‍എസ്-സി വോട്ടര്‍ സര്‍വ്വേയില്‍ പിണറായി സര്‍ക്കാര്‍ 87 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എബിപി-സി വോട്ടര്‍ സര്‍വ്വേ ഇടതുപക്ഷത്തിന് 83മുതല്‍ 91വരെ സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം നടന്ന ഒരു സര്‍വ്വേയില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റം പ്രവചിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.