കുവൈറ്റില്‍ വിദേശികള്‍ക്കുളള പ്രവേശന വിലക്ക് തുടരും

കുവൈറ്റില്‍ വിദേശികള്‍ക്കുളള പ്രവേശന വിലക്ക് തുടരും

കുവൈറ്റ്: ഇന്ത്യയും യുഎഇയും ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളള വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുളള വിലക്ക് തുടരുമെന്ന് കുവൈറ്റ്. അനിശ്ചിതകാലത്തേക്കായിരിക്കും വിലക്ക് തുടരുകയെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

കുവൈറ്റിലേക്ക് പോകുന്നതിനായി ഇന്ത്യയില്‍ നിന്നടക്കം നിരവധി പേരാണ് കാത്തിരിക്കുന്നത്. വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയില്‍ ദുബായിലടക്കം തങ്ങുന്നവരും നിരവധിയാണ്. എന്നാല്‍ വിലക്ക് അനിശ്ചിതകാലത്തേക്കെന്ന് അധികൃതർ വ്യക്തമാക്കിയതോടെ ഇവരുടെ യാത്ര പ്രതിസന്ധിയിലായി.

കോവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്തവർക്ക് ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്റീനില്‍ ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ചുളള കൂടിയാലോചനകള്‍ നടക്കുകയാണ്. കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുളളൂവെന്നും കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.