അബുദാബി: യുഎഇയില്‍ ഇന്ന് 2373 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധ 415705 ആയി ഉയർന്നു. ഇന്ന് 1784 ആണ് രോഗമുക്തിനേടിയവർ. 396433 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തിനേടിയിട്ടുളളത്. 10 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1345 ആയി. ആക്ടീവ് കേസുകള്‍ 17927 ആണ്. 219593 ടെസ്റ്റുകള്‍ കൂടി നടത്തിയതോടെ രാജ്യത്തെ ആകെ ടെസ്റ്റുകള്‍ 32.4 മില്ല്യണായും ഉയർന്നു.