ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കും; പദ്ധതിയിൽ സ്വകാര്യ, സർക്കാർ ആശുപത്രികൾ പങ്കാളിയാവുമെന്ന് മുഖ്യമന്ത്രി

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കും; പദ്ധതിയിൽ സ്വകാര്യ, സർക്കാർ ആശുപത്രികൾ പങ്കാളിയാവുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പദ്ധതി നടപ്പാക്കിയാൽ സർക്കാർ ആശുപത്രികൾ പൂട്ടിപ്പോകും എന്നത് വിചിത്രമായ വാദമാണ്. ഇതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ഇൻഷുറൻസ് പദ്ധതിയിൽ സ്വകാര്യ, സർക്കാർ ആശുപത്രികൾ പങ്കാളികളാകും. സർക്കാർ എത്ര തുക പ്രീമിയം ആയി അടക്കും എന്നത് കരാറിൽ ഏർപ്പെടുമ്പോഴാണ് തീരുമാനിക്കുന്നത്. വന്നിട്ട് രണ്ടുമാസമായേ ആയുള്ളൂ. എന്നിട്ടും രണ്ട് ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സൗജന്യ കെഎസ്ആർടിസി യാത്രക്കെതിരെ കള്ളപ്രചരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വേണമെങ്കിൽ പരിശോധിക്കാം. ഒരു ഓർഡിനറി ബസ് പോലും ഫാസ്റ്റാക്കി മാറ്റിയിട്ടില്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ പറഞ്ഞു. ഏതെങ്കിലും ഒരു ഓർഡിനറി ഫാസ്റ്റാക്കി മാറ്റിയിട്ടുണ്ടെങ്കിൽ എഴുതിത്തരൂവെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.