അബുദാബി: യുഎഇയില്‍ ഇന്ന് 2204 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1693 പേർ രോഗമുക്തിനേടി. എട്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 242026 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 417909 പേർക്കാണ് ഇതുവരെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 398126 പേർ രോഗമുക്തരായി. 1353 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 18430. രാജ്യത്ത് ഇതുവരെ 32.6 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.