തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ സംബന്ധിച്ച മുന്നണികളുടെ തീരുമാനം അവസാനഘട്ടത്തിലെത്തിയിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ തുടങ്ങും. 19വരെ പത്രിക നല്‍കാം. 20ന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22.
നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായി എത്തുകയാണെങ്കില്‍ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങള്‍ അനുവദിക്കും. പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം.