ദുബായ്: ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് യാത്രാ ടിക്കറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ദുബായ് പോലീസ്. അനധികൃതമായി പ്രവർത്തിക്കുന്ന ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് ടിക്കറ്റെടുത്ത് പണം നഷ്ടമാക്കരുത്.
അതേസമയം ഇത്തരം ട്രാവല്‍ ഏജന്‍സികളുമായി പങ്കുവയ്ക്കപ്പെടുന്ന പാസ്പോർട്ടും തിരിച്ചറിയില്‍ കാർഡുമടക്കമുളള വിലപ്പെട്ട രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാനുളള സാധ്യതയുണ്ടെന്നും ജാഗ്രതവേണമെന്നും ദുബായ് പോലീസിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.