സ്റ്റോക്കോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസംഘടനയ്ക്ക് കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി)ആണ് പുരസ്കാരം.
ലോകത്തിലെ പട്ടിണി മാറ്റാന്‍ നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം സമ്മാനിച്ചത്. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് ഡബ്ല്യുപിഎഫ് എല്ലാവര്‍ഷവും ഭക്ഷണം എത്തിക്കുന്നുണ്ട്.