സുഡാനിൽ കുട്ടികൾക്ക് നേരെ അതിക്രമങ്ങൾ പെരുകുന്നു; ആറ് മാസത്തിനിടെ ഇരകളായത് 330 പേരെന്ന് യുണിസെഫ്

സുഡാനിൽ കുട്ടികൾക്ക് നേരെ അതിക്രമങ്ങൾ പെരുകുന്നു; ആറ് മാസത്തിനിടെ ഇരകളായത് 330 പേരെന്ന് യുണിസെഫ്

ഖാർത്തൂം: സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ കുട്ടികളുടെ ജീവൻ വലിയ ഭീഷണിയിലെന്ന് യുണിസെഫ്. 2026 ലെ ആദ്യ ആറ് മാസത്തിനുള്ളിൽ സുഡാനിൽ കുറഞ്ഞത് 330 കുട്ടികൾ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായി യുണിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഡാർഫർ, കോർദോഫാൻ എന്നീ സംസ്ഥാനങ്ങളാണ് സംഘർഷത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്.

വടക്കൻ കോർദോഫാനിലെ അൽ ഒബെയ്ദ് നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമാണ്. മെയ് മാസത്തിന് ശേഷം ഇവിടെ നടന്ന ഡ്രോൺ, ഷെല്ലാക്രമണങ്ങളിൽ മാത്രം 18 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ 17 വയസു വരെയുള്ള കൗമാരക്കാർ വരെ ഈ ആക്രമണങ്ങളിൽ ഉൾപ്പെടുന്നു.

അത്യാധുനിക യുദ്ധമുറകൾ സാധാരണക്കാരുടെ ജീവിതത്തെ തകർക്കുന്നതിന്റെ നേർക്കാഴ്ചയാണ് ഈ കണക്കുകൾ. കുട്ടികൾക്ക് സംഭവിച്ച അപകടങ്ങളിൽ 60 ശതമാനവും ഡ്രോൺ ആക്രമണങ്ങൾ മൂലമാണെന്ന് യുണിസെഫ് സ്ഥിരീകരിക്കുന്നു. യുദ്ധത്തിൽ ഇരകളാകുന്ന നിസഹായരായ കുട്ടികൾക്ക് നീതിയും സുരക്ഷിതത്വവും ഉറപ്പാക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.