ലോകകപ്പ് ഫൈനല്‍: കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

ലോകകപ്പ് ഫൈനല്‍: കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരം പ്രമാണിച്ച് പ്രൊഫഷല്‍ കോളേജുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ തിങ്കളാഴ്ച 
അവധി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി വി.ഡി സതീശനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പരീക്ഷകള്‍ക്ക് മാറ്റമില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 നാണ് അര്‍ജന്റീനയും സ്‌പെയ്‌നും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ മത്സരം ആരംഭിക്കുക.

നിശ്ചിത സമയത്ത് മത്സരം അവസാനിച്ചാല്‍ തന്നെ പുലര്‍ച്ചെ 2.30 കഴിയും. സമ്മാനദാന ചടങ്ങ് കഴിയുമ്പോള്‍ പുലര്‍ച്ചെ മൂന്നാകും. എന്നാല്‍ എക്‌സ്ട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും ഫൈനല്‍ നീണ്ടാല്‍ പുലര്‍ച്ചെയാകും മത്സരം. ഈ സാഹചര്യം കണക്കിലെടുത്താണ് അവധി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.