പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം: ഇറാനില്‍ തുടര്‍ച്ചയായ ഒമ്പതാം ദിവസവും ആക്രമണം നടത്തി അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം: ഇറാനില്‍ തുടര്‍ച്ചയായ ഒമ്പതാം ദിവസവും ആക്രമണം നടത്തി അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ ശക്തമാകുന്നതിനിടെ ഇറാനില്‍ തുടര്‍ച്ചയായ ഒമ്പതാം ദിവസവും ആക്രമണം നടത്തി അമേരിക്ക. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ കേന്ദ്രങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍, കമാന്‍ഡ് സെന്ററുകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം അമേരിക്കയ്‌ക്കെതിരായ ഇറാന്റെ ആക്രമണങ്ങളും ശക്തമായിട്ടുണ്ട്. വടക്കന്‍ ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. മറ്റൊരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഫെബ്രുവരി 28 ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം 17 ആയി ഉയര്‍ന്നു.

വെള്ളിയാഴ്ച ജോര്‍ദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ആക്രമണം നടന്നതായി സെന്റ്കോം സ്ഥിരീകരിച്ചിരുന്നു. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായും മറ്റൊരു സൈനികനെ കാണാതായതായും യു.എസ്. അധികൃതര്‍ അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.