ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിന് സമീപം പാനമ പതാക വഹിച്ച ചരക്കുകപ്പൽ മുങ്ങി. പാരദ്വീപ് തുറമുഖത്തു നിന്ന് സിംഗപ്പൂരിലേക്ക് 1700 ടൺ ഇരുമ്പയിറുമായി പുറപ്പെട്ട 'എംവി ഓഷ്യൻ വിന്നർ' എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

കപ്പലിൽ ആകെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 20 പേർ ചൈനീസ് പൗരന്മാരും മൂന്ന് പേർ മ്യാൻമർ പൗരന്മാരും ഒരാൾ ബംഗ്ലാദേശ് പൗരനുമാണ്. ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെവച്ചാണ് അപകടം സംഭവിച്ചത്. ഓഗസ്റ്റ് 20-ന് രാത്രി 10.30-ഓടെയാണ് കപ്പൽ പാരദ്വീപ് തുറമുഖത്തു നിന്ന് യാത്ര തിരിച്ചത്.

അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ മൂന്ന് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും ചേർന്ന് ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. കൂടാതെ ഈ പ്രദേശത്തു കൂടി കടന്നു പോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.