റാസല്‍ ഖൈമ: വാഹനാപകടങ്ങളില്‍ പെടുന്നവർക്ക് എത്രയും പെട്ടെന്ന് പ്രഥമ ശുശ്രൂഷ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ ട്രാഫിക് പോലീസ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. സിവില്‍ ഡിഫന്‍സുമായി സഹകരിച്ചുളള പദ്ധതിക്ക് എമിറേറ്റില്‍ തുടക്കമായി.
ഒരുമാസം നീളുന്നതാണ് പരിശീലനം. ഉദ്യോഗസ്ഥരും ജീവനക്കാരും പരിപാടിയുടെ ഭാഗമാകണമെന്നുണ്ടെന്ന് റാക് പോലീസ് ട്രാഫിക് ആന്റ് പട്രോളിംഗ് വിഭാഗം ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ജനറല്‍ അഹമ്മദ് സഈദ് അല്‍ നഖ്ബി പറഞ്ഞു. ആംബുലന്‍സ് റെസ്ക്യൂ മിഷനും പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്.