റാസല്‍ഖൈമ: കോവിഡ് സാഹചര്യത്തില്‍ റസ്റ്ററന്റുകള്‍ ഉള്‍പ്പടെയുളള ഭക്ഷ്യശാല ഭക്ഷണ വിതരണം നടത്തരുതെന്ന മുന്നറിയിപ്പ് നല്കി റാസല്‍ഖൈമ. ഭക്ഷ്യശാലകള്‍ക്ക് അകത്തോ പുറത്തോ ഇഫ്താർ വിതരണം പാടില്ല. പളളികള്‍ക്ക് മുന്നിലെ ഇഫ്താർ ടെന്റുകള്‍ക്കും അനുമതിയില്ല. വീടുകള്‍ക്കുമുന്നിലുളള വിതരണവും പാടില്ലെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
റെസിഡന്‍ഷ്യല്‍ ലേബർ കോപ്ലസുകളില്‍ ഇഫ്താർ വിതരണമാകാം. പക്ഷെ സുരക്ഷാ മാർഗനിർദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാവണം വിതരണം. കൂട്ടുചേരലുകള്‍ പാടില്ല. വിതരണം നടത്തുന്നവരും വാങ്ങാനായി എത്തുന്നവരും സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ചാകണം എത്തേണ്ടത്. ഭക്ഷ്യ ശാലകളില്‍ കോവിഡ് മാർഗനിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണം. അതേസമയം ഈ മാസം ആദ്യം ദുബായ്, ഷാർജ, അജ്മാന്‍ എമിറേറ്റുകളും റമദാന്‍ ടെന്റുകള്‍ റദ്ദാക്കിയിരുന്നു.