ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ പേരക്കിടാങ്ങള്ക്കൊപ്പം നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ തംരംഗമായി. എമറാത്തി ശിശുദിനത്തോട് അനുബന്ധിച്ചാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവച്ചത്.
രണ്ട് പേരക്കുട്ടികള്‍ക്കൊപ്പം ദുബായ് ഭരണാധികാരിയിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കം തന്നെ നിരവധി പേർ പങ്കുവച്ചു. മക്കളായ ഷെയ്ഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നാലുമാസം മാത്രം പ്രായമുളള മകള്‍, ഷെയ്ഖ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അഞ്ചുമാസം പ്രായമുളള മകന് എന്നിവരാണ് ദുബായ് ഭരണാധികാരിയുടെ മടിയിലിരിക്കുന്നത്. ഇതിനുമുന്‍പും കുഞ്ഞുങ്ങളോടൊപ്പം ഷെയ്ഖ് മുഹമ്മദ് കളിക്കുന്ന നിരവധി ചിത്രങ്ങള്‍ പല സമയങ്ങളിലും ഷെയ്ഖ് ഹംദാന്‍ പങ്കുവച്ചിരുന്നു. അതിനൊക്കെയും വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.