കോഴിക്കോട്: വടകരയില്‍ കെ കെ രമ പ്രചാരണം തുടങ്ങി. ആര്‍എംപി നേതാവായ കെ കെ രമ യുഡിഎഫ് പിന്തുണയോടെയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. റോഡ് ഷോയോടെയായിരുന്നു പ്രചാരണത്തിന് തുടക്കം.
ടി പി ചന്ദ്രശേഖരന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് റോഡ് ഷോക്കായി കെ കെ രമ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആര്‍എംപി പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും റോഡ് ഷോയില്‍ പങ്കെടുത്തു. ഇത്തവണ നിയമസഭയില്‍ ടി പി ചന്ദ്രശേഖരന്റെ ശബ്ദമുയരുമെന്ന് കെ കെ രമ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടിനെരായ പോരാട്ടമായിരിക്കും വടകരയില്‍ നടക്കുക. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം വോട്ട് തേടുന്ന സിപിഎം, ആര്‍എംപിയെ യുഡിഎഫ് പിന്തുണക്കുന്നതില്‍ എതിര്‍പ്പുയര്‍ത്തുന്നത് എന്തിനാണെന്നും, തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ മുന്നേറ്റം വടകരയില്‍ സംഭവിക്കുമെന്നും കെ.കെ രമ വ്യക്തമാക്കി.