അധികാരത്തില്‍ വന്നാല്‍ നൂറ് ദിവസത്തിനുള്ളില്‍ ശബരിമല നിയമ നിര്‍മ്മാണം: രമേശ് ചെന്നിത്തല

അധികാരത്തില്‍ വന്നാല്‍ നൂറ് ദിവസത്തിനുള്ളില്‍ ശബരിമല നിയമ നിര്‍മ്മാണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നൂറ് ദിവസത്തിനുള്ളില്‍ ശബരിമല നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി വിജയന്‍ മാപ്പുപറയണമെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തിന്റെ ജനകീയ സര്‍വെയില്‍ യു.ഡി.എഫ് മുന്നില്‍ നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എസ്.എസും ആവശ്യപ്പെട്ടു. നിലപാട് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്. സര്‍ക്കാര്‍ നിലപാട് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്ക് ഉണ്ടെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.