തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നത് പിണറായിയുടെ വിജയം: രാഹുല്‍ ഈശ്വര്‍

തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നത് പിണറായിയുടെ വിജയം: രാഹുല്‍ ഈശ്വര്‍

കൊച്ചി: പിണറായി വിജയന്‍ ജയിക്കണമെന്നും എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകണമെന്നുമാണ് തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍.

ഈ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ജയിക്കണമെന്നും കോണ്‍ഗ്രസ് തകരണമെന്നും ആഗ്രഹിക്കുന്നവരാണ് തീവ്ര ഹിന്ദു വലതുപക്ഷത്ത് നില്‍ക്കുന്ന ആളുകള്‍. കോണ്‍ഗ്രസ് മുക്തമായ കേരളവും ഭാരതവും ഉണ്ടായാല്‍ മാത്രമേ തങ്ങള്‍ക്ക് സ്‌പേസ് ഉള്ളൂവെന്ന് ഇവര്‍ കരുതുവെന്നും തീവ്ര ഹിന്ദു വലതുപക്ഷ ആശയക്കാരന്‍ കൂടിയായ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതിന് ശേഷം ആദ്യം നായര്‍ -നസ്രാണി കോമ്പിനേഷനും പിന്നീട് നായര്‍ -നസ്രാണി- ഈഴവ കോമ്പിനേഷനും ഇവിടെ വരണമെന്നുമാണ് ആഗ്രഹം. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ അടക്കമുള്ളവര്‍ പറയുന്നതാണ് ഇക്കാര്യം. പിണറായിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ പോലും പിണറായി ജയിക്കണമെന്നും കോണ്‍ഗ്രസിന്റെ സ്‌പേസ് ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതാണ് കേരളത്തിലെ രാഷ്ട്രീയ സത്യം. ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.

തിരിച്ച് ഇടതുപക്ഷത്തിരിക്കുന്നവര്‍ക്കും ഇതുതന്നെയാണ് ആഗ്രഹം. നാലഞ്ച് സീറ്റ് ബി.ജെ.പിയിലേക്ക് പോയാലും കുഴപ്പമില്ല. കോണ്‍ഗ്രസിന്റെ സ്‌പേസും വോട്ടുകളും വിശിഷ്യാ നായര്‍ വോട്ടുകളും നസ്രാണി വോട്ടുകളും അങ്ങോട്ട് പോയാല്‍ തങ്ങള്‍ക്ക് വീണ്ടും ഭരണത്തുടര്‍ച്ച കിട്ടുമെന്ന് കരുതുന്നവരാണ് ഇടത് പക്ഷത്തുള്ളതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.