കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു

കൊച്ചി: കേരള കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗം ചെയർമാൻ സ്കറിയാ തോമസ് (74) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്ത്യം. കോവിഡ് അനന്തര പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗൽ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായിരുന്നു.

രണ്ടുതവണ ലോകസഭാംഗമായിരുന്നു. കോട്ടയം മുന്‍ എംപിയും ഇടതു മുന്നണിയുടെ ഘടക കക്ഷി ചെയർമാനുമായിരുന്നു സ്കറിയ തോമസ്. 1977 മുതല്‍ 84 വരെ കോട്ടയം ലോകസഭാംഗമായിരുന്നു 2016 ല്‍ കടുത്തുരുത്തിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു.

കേരള കോണ്‍ഗ്രസ് വിട്ട് വന്ന് പി സി തോമസിനൊപ്പം ഐഎഫ് ഡി പി എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു സ്കറിയ തോമസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.