കൊച്ചി: ട്വന്റി-20 മോഡല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന കിറ്റെക്‌സ് ഉടമ സാബു എം ജേക്കബിന്റെ പ്രഖ്യാനത്തെത്തുടര്‍ന്ന് കിറ്റെക്‌സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ ആഹ്വാനം; അതേസമയം, കിറ്റെക്‌സ് ഗ്രൂപ്പിന്റെ പരസ്യചിത്രങ്ങളില്‍ നായകനായെത്തിയത് എം.എല്‍.എയും സി.പി.എം. സ്ഥാനാര്‍ഥിയുമായ മുകേഷാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ട്വന്റി-20യെ സിപിഎം എതിര്‍ക്കുമ്പോള്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ പരസ്യചിത്രങ്ങള
ില്‍ മുകേഷ് എത്തിയത് അണികളെ ഞെട്ടിച്ചിരിക്കുകയാണ്.
കൊല്ലം മണ്ഡലത്തില്‍ രണ്ടാം തവണയും സിപിഎം ചിഹ്നത്തില്‍ മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്‌സ് പുതിയ പരസ്യം പുറത്തുവിട്ടത്. കിറ്റെക്‌സ് ഗ്രൂപ്പിന്റെ ചാക്‌സണ്‍ പുട്ട് മേക്കറിന്റെയും സാറാസ് പുട്ടുപൊടിയുടെയും പരസ്യത്തിലാണ് ഹരിശ്രീ അശോകനൊപ്പം മുകേഷും അഭിനയിച്ചിരിക്കുന്നത്. ക്രോണിക് ബാച്ചിലറിലെ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രമായാണ് പരസ്യചിത്രത്തില്‍ മുകേഷ് എത്തുന്നത്. കിറ്റെക്സ് ഫേസ്ബുക്ക് പേജില്‍ പരസ്യത്തിന് താഴെ മുകേഷിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം അണികള്‍ എത്തിയിട്ടുണ്ട്. ശ്രീനിവാസനെ പോലെ മുകേഷും ട്വന്റി-20യിലേക്കാണോ എന്ന് ചിലരുടെ ചോദ്യം.