യുഎഇയില്‍ ഇന്ന് 2,101 പേര്‍ക്ക് കോവിഡ്; പത്ത് മരണം

യുഎഇയില്‍ ഇന്ന് 2,101 പേര്‍ക്ക് കോവിഡ്; പത്ത് മരണം

അബുദാബി: യുഎഇയില്‍ 2,101 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2,628 പേര്‍ രോഗമുക്തരായപ്പോള്‍ 10 മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,98,328 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 434,465 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 416,105 പേരാണ് രോഗമുക്തരായത്. രാജ്യത്ത് 1,424 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.